ജിദ്ദ: ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജിദ്ദയിലെ ഒരു പ്രാദേശിക പള്ളിയിലേക്ക് കുടിവെള്ളം സംഭാവന ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സൗദി അറേബ്യയിലെ അൽ-നസർ ക്ലബ്ബ് താരമായ റൊണാൾഡോ, തൻ്റെ ഉടമസ്ഥതയിലുള്ള 'ഉർസു' (URSU) എന്ന ബ്രാൻഡിൻ്റെ കുടിവെള്ള കുപ്പികളാണ് പള്ളിയിലേക്ക് നൽകിയത്.
ജിദ്ദയിലെ പള്ളിയിൽ വിശ്വാസികൾക്കായി പെട്ടികളിൽ വെള്ളം എത്തിക്കുന്ന ദൃശ്യങ്ങൾ ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റൊണാൾഡോയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരും വിശ്വാസികളും രംഗത്തെത്തി. സൗദിയിലെത്തിയ ശേഷം പ്രാദേശിക കാര്യങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും റൊണാൾഡോ കാണിക്കുന്ന താൽപ്പര്യം നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു.
കളിക്കളത്തിന് പുറത്തും ജനങ്ങളുടെ പ്രിയങ്കരനായി മാറുകയാണ് ഈ പോർച്ചുഗീസ് താരം. ജിദ്ദയിലെ ചൂടിൽ പള്ളിയിലെത്തുന്നവർക്ക് ആശ്വാസമേകുന്നതാണ് താരത്തിന്റെ ഈ കരുതൽ എന്ന് ആരാധകർ കുറിച്ചു.



0 Comments