⚽ മലപ്പുറം എഫ്‌സി - തൃശ്ശൂർ മാജിക് എഫ്‌സി മത്സരം മാറ്റി വെച്ചു!


തൃശ്ശൂർ: ഈ വരുന്ന നവംബർ 12-ന് തൃശ്ശൂരിൽ വെച്ച് നടക്കേണ്ടിയിരുന്ന തൃശ്ശൂർ മാജിക് എഫ്‌സിയുമായുള്ള (Thrissur Magic FC) മലപ്പുറം എഫ്‌സിയുടെ മത്സരം മാറ്റി വെച്ചു.

സാങ്കേതിക കാരണങ്ങളെ തുടർന്നാണ് മത്സരം മാറ്റിവെച്ചതെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചു.

മത്സരം എപ്പോഴായിരിക്കും നടക്കുക എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്. ടിക്കറ്റുകൾ എടുത്തവരും കളി കാണാൻ കാത്തിരുന്നവരും സഹകരിക്കണമെന്ന് മലപ്പുറം ഫുട്ബോൾ ക്ലബ്ബ് അഭ്യർത്ഥിച്ചു.

Post a Comment

0 Comments